കൊൽക്കത്ത : അതിർത്തിവഴി പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തിലെ കണ്ണികളെ ഏറ്റുമുട്ടലിൽ വധിച്ച് അതിർത്തി സംരക്ഷണ സേന. കൂച്ച് ബിഹാറിലെ ഇന്തോ- ബംഗ്ലാ അതിർത്തിയിലായിരുന്നു സംഭവം. ഇവർ കടത്താൻ ശ്രമിച്ച പശുക്കളെ സേനാംഗങ്ങൾ രക്ഷിച്ച് ഉടമയ്‌ക്ക് കൈമാറി.
രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് പശുക്കളെ കടത്തുന്നത് കണ്ടത്. അതിർത്തിയിൽ തീർത്ത വേലിയിൽ മുളവെച്ച് ചാടിക്കടന്ന ശേഷം പശുക്കളെ വലിച്ച് കയറ്റുകയായിരുന്നു.
ഇതുകണ്ട ബിഎസ്എഫ് സംഘം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് ഇവർ സേനാംഗങ്ങളെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് സേനാംഗങ്ങൾ ഇരുവരെയും വെടിവെച്ച് വീഴ്‌ത്തിയത്. ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















Comments