ഇസ്ലാമാബാദ് : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ പരാജയത്തിൽ മതിമറന്ന് ബലൂചിസ്താൻ ജനത. ആഘോഷങ്ങളുമായി വിവിധയിടങ്ങളിൽ ജനങ്ങൾ തടിച്ചു കൂടി. ഇന്നലെ രാത്രി നടന്ന സെമി ഫൈനലിൽ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ തകർന്നടിഞ്ഞത്.
നിർണായക മത്സരം മാദ്ധ്യമങ്ങളിലൂടെ തത്സമയം കാണുകയായിരുന്നു ബലൂചിസ്താൻ ജനത. മത്സരത്തിൽ ഓസ്‌ട്രേലിയ ജയിച്ചതോടെ വീടുകളിൽ നിന്നും കയ്യടികളും ആർപ്പുവിളികളും ഉയർന്നു. ചില ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയുമാണ് ഓസ്‌ട്രേലിയയുടെ ജയവും പാകിസ്താന്റെ തോൽവിയും ബലൂചിലെ യുവാക്കൾ ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താൻ. എന്നാൽ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഭരണത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു പാക് ക്രിക്കറ്റ് ടീമിന്റെ തോൽവി. ട്വി ട്വിന്റിയിലെ ഓസ്‌ട്രേലിയയുടെ വിജയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കും സന്തോഷം പകരുന്നുണ്ട്.
സെമി ഫൈനലിൽ 117 ആയിരുന്നു പാകിസ്താൻ ഉയർത്തിയ വിജയലക്ഷ്യം. ഒരു ഓവർ ബാക്കി നിൽക്കേയാണ് പാകിസ്താന് മേൽ ഓസ്‌ട്രേലിയ വിജയം നേടിയത്.
Comments