ന്യൂഡൽഹി: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസ്‌ഐസ്) പോലെ ഹിന്ദുത്വവും ഭീകരവാദമാണെന്ന പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് ചുട്ടമറുപടിയുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഫേസ് ബുക്ക് പേജിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി.
ലോകത്തിലെ എല്ലാമത ദർശനങ്ങളും സംഗമിക്കുന്ന സംസ്‌കാര സാഗരമായി ഇന്ത്യ മാറിയത് മഹത്തായ ഹിന്ദു സനാതന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണെന്ന് അബ്ദുള്ളക്കുട്ടി ഫേസ് ബുക്ക് പോസ്റ്റിലൂടെ കോൺഗ്രസ് ദേശീയ നേതാവിനെ ഓർമ്മപ്പെടുത്തുന്നു. ഭാരത സംസ്‌കാരത്തെ നിന്ദിച്ച സൽമാൻ ഖുർഷിദിന് പിൻതുണ നൽകിയ രാഹുൽ ഗാന്ധിയുടെ നിലപാട് അപക്വമാണെന്നും ജിഹാദികളുടെ കയ്യടിനേടുകയാണ് ഇവരുടെ ലക്ഷ്യമെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ വിമർശനം ഉന്നയിച്ചു.
അയോദ്ധ്യയെക്കുറിച്ചുള്ള പുസ്തകത്തിലാണ് സൽമാൻ ഖുർഷിദ് വിവാദ പ്രസ്താവന നടത്തിയത്. ‘സൺ റൈസ് ഓവർ അയോദ്ധ്യ; നാഷൻഹുഡ് ഇൻ അവർ ടൈംസ്’എന്ന പുസ്തകത്തിലാണ് മുസ്ലീം ഭീകരവാദ സംഘടനകളെയും ഹൈന്ദവ ദർശനത്തെയും തമ്മിൽ താരതമ്യപ്പെടുത്തിയത്.
അബ്ദുള്ള കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- ഹിന്ദുത്വ ഐസ്സ് പോലെ ഭീകരവാദമാണെന്ന സൽമാൻ ഖുർഷിദിന്റെ വാദം ഇന്ത്യയിലെ നൂറ് കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ മഹാസംസ്‌കാരത്തെ നിന്ദിച്ച സൽമാന് വിവരവും വിദ്യാഭ്യാസവുള്ള ഇന്ത്യൻ മുസ്ലിംങ്ങളുടെ പിന്തുണ പോലും കിട്ടില്ല. ജിഹാദികളുടെ കൈയ്യടി കിട്ടിയേക്കാം അതിനെ നായികരിച്ചതിലൂടെ രാഹുൽ തന്റെ രാഷ്‌ട്രീ അപക്വതയാണ് പ്രകടിപ്പിച്ചത.ഗുലാംനബിയെ പ്പോലെയുള്ള പരിണിത പ്രജ്ഞരായ നേതാക്കളെ ഒതുക്കി ചില പുത്തൻ കൂട്ടുകാർ കൊപ്പം കഴിയുന്ന രാഹുൽ ഗാന്ധിയിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ എല്ലാമത ദർശനങ്ങളും സംഗമിക്കുന്ന സംസകാര സാഗരമായി ഇന്ത്യ മാറിയത് മഹാത്തായ ഹിന്ദുസനാഥന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണ്. സ്വാമി വിവേകാന്ദൻ ലോകത്തെ പഠിപ്പിച്ചത് ഹിന്ദുത്വ ഒരു മതമല്ല ജീവിതരീതിയാണ് എന്നാണ്. എന്റെ സ്വപ്നത്തിലെ ഇന്ത്യ രാമ രാജ്യമാണ് എന്ന് ഗാന്ധി പറഞ്ഞത്. ധർമ്മവും, നീതിയും ഉള്ള ഒരു ഭരണം സ്വപ്നം കണ്ടത് കൊണ്ടാണ്. ഈ പൈതൃതകത്തിന്റെ മഹത്വം ഉയർത്തിപ്പിടക്കാനാണ് മിസ്റ്റർ രാഹുൽ ഇന്ത്യ മതേതര രാജ്യമായത്. മുത്തശ്ശി ഇന്ദിര എകാധിപതിയായി ഭരിച്ച കാലത്ത് ഭരണഘടനയിൽ അങ്ങിനെയൊ വാക്ക് എഴുതി പിടിപ്പിച്ചത് കൊണ്ടല്ല. ആയിരക്കണക്കിന് വർഷം മുമ്പ് തന്നെ സെമിറ്റിക്ക് മതങ്ങൾ ഉൾപ്പെടെ എല്ലാറ്റിനേയും കൂപ്പ് കൈയ്യോടെ സ്വീകരിച്ചത് ഈ നാടിന്റെ മഹാദർശനങ്ങളുടെ ഭാഗമായിട്ടാണ്. ഇന്ത്യ ഹിന്ദുക്കൾ അഥവാ ഹിന്ദുത്വം നിലനിൽക്കുന്ന കാലം മാത്രമേ മതേതരത്വം പോലും നിലനിൽക്കുകയുള്ളൂ. സമീപകാല ചരിത്രത്തിൽ നിന്നു നമ്മുടെ അയൽപക്കത്ത് നിന്ന് നാം കണ്ടതും കണ്ട് കൊണ്ടിരിക്കുന്നതും അതെക്കെയാണ്. ഇതുപോലെ മതസ്വാതന്ത്ര്യം നമുക്ക് പകർന്ന് കിട്ടിയത് ഈ ഭൂരിപക്ഷ ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണ്. വേദ വചനങ്ങൾ പഠിപ്പിച്ചത് തന്നെയാണ് ശരി. ലോകാ സമസ്താ സുഖിനോ ഭവന്തു ആ വലിയ തത്വത്തിന്റെ അടിത്തറ ഹിന്ദുത്വമാണ്. സൽമാൻ ഖുർഷിദ് ബൊക്കോ ഹറാമിനോട് ഹിന്ദുത്വത്തെ സാദൃശ്യപ്പെടുത്തിയ നിങ്ങളുടെ ബുദ്ധിക്ക് എന്തോ തകരാറു സംഭവിച്ചിട്ടുണ്ട്.
Comments