ടി 20 ലോകകപ്പിൽ മുത്തമിട്ട് കംഗാരുകൾ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ടി 20 ലോകകപ്പിൽ മുത്തമിട്ട് കംഗാരുകൾ

Janam Web Desk by Janam Web Desk
Nov 14, 2021, 11:20 pm IST
FacebookTwitterWhatsAppTelegram

ദുബായ്: 2015 ഏകദിന ലോകകപ്പ് ഫൈനലിന്റെ ചരിത്രം വീണ്ടും ആവർത്തിച്ചു. ചിരവൈരികളായ കിവീസിനെ പരാജയപ്പെടുത്തി കംഗാരുകൾ ആദ്യമായി ടി 20 ലോകകപ്പിൽ മുത്തമിട്ടു. ന്യൂസിലാന്റിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസീസ് ദുബായിയിൽ വിജയം ആഘോഷിച്ചത്.

മെൽബണിൽ നടന്ന 2015 ഏകദിന ലോകപ്പിന്റെ ഫൈനലിൽ ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചാണ് ഓസീസ് കിരീടം നേടിയത്. ദുബായിയിലും അതിന്റെ തനിയാവർത്തനമാണ് കണ്ടത്. തുടർച്ചയായി രണ്ട ലോകകപ്പ് ഫൈനലുകളിലാണ് കിവീസ് പരാജയം രുചിക്കുന്നത്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിലും കറുത്ത കുപ്പായക്കാർ പരാജിതരായിരുന്നു. അന്ന് ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. അഞ്ച് തവണ കിരീടം നേടിയ കംഗാരുകൾക്ക് ടി 20 കിട്ടാക്കനിയായിരുന്നു. അതിനാണ് യുഎഇയിലെ മണ്ണിൽ പരിസമാപ്തി കുറിച്ചത്.

ന്യൂസിലാന്റ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം ഓസ്ത്രേല്യ ഏഴ് പന്തുകൾ അവശേഷിക്കെ അനായാസം മറികടന്നു. ക്യാപ്റ്റൻ ആരൺ ഫിഞ്ച്(5) തുടക്കത്തിൽ പോയെങ്കിലും ഡേവിഡ്  വാർണറും മിച്ചൽ മാർഷും നടത്തിയ കരുത്തുറ്റ പ്രകടനമാണ് കംഗാരുകളെ വീണ്ടും വിശ്വവിജയികളാക്കിയത്. ഡേവിഡ് വാർണർ(53) റൺസ് നേടിയപ്പോൾ, മിച്ചൽ മാർഷ് 77 റൺസുമായി പുറത്താവാതെ നിന്നു. വാർണർ 38 പന്തുകളിൽ നിന്നാണ് ഇത്രയും സ്‌കോർ നേടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ഈ ഇടുകൈയ്യൻ അടിച്ചെടുത്തു. അപരാജിതനായ മിച്ചൽ മാർഷ് (77) 50 പന്തുകൾ നേരിട്ടപ്പോൾ നാല് സിക്‌സറുകളും ആറ് ബൗണ്ടറികളും ഉതിർത്തു. നാലാമനായി ഇറങ്ങിയ ഓൾറൗണ്ടർ ഗ്ലൻ മാക്‌സ്‌വൽ പുറത്താവാതെ ഓസീസിന്റെ വിജയം വരെ ക്രീസിൽ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. നായകൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് പ്രകടനമാണ് കിവീസിവനെ ഭേദപ്പെട്ട സ്‌കാറിലേക്ക് നയിച്ചത്. വില്യംസൺ 48 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടെ 85 റൺസ് നേടി. നേരത്തേ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു. തുടർന്ന് ബാറ്റിങ് തുടങ്ങിയ കിവീസിന് സ്‌കോർ 28ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഡാരിൽ മിച്ചൽ(11) ആണ് പുത്തായത്.

പകരം ക്രീസിലെത്തിയ കെയ്ൻ വില്യംസൺ, മാർട്ടിൻ ഗുപ്തിലുമായി ചേർന്ന് റൺറേറ്റ് മെല്ലെ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാർട്ടിൻ ഗുപ്തിൽ(28) സ്‌കോർ 76ൽ നിൽക്കെ പുറത്തായി. 28 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഗ്ലൻ ഫിലിപ്പ്സ്((18),ജയിംസ് നീഷാം(13), ടിം സീഫെർട്ട്(8) എന്നിവർ നടത്തിയ ചെറുത്തുനിൽപാണ് മാന്യമായ സ്‌കോർ പടുത്തുയർത്താൻ കീവിസിനെ പ്രാപ്തമാക്കിയത്.

 

Tags: kane williamsondavid warner
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

Latest News

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ”; ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താനെതിരെ തുറന്നടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies