ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവിഷയത്തിലെ ചർച്ച ഇന്ന് നടക്കും. 13 തവണ കമാന്റർ തല ചർച്ചകൾ നടന്നിട്ടും തീരുമാനമാകാത്ത സൈനികേതര വിഷയങ്ങളുടെ ചർച്ചയാണ് ഇന്ന് നടക്കുന്നത് വിദേശകാര്യ മന്ത്രാലയം നേരിട്ട് ശ്രദ്ധിക്കുന്ന 23-ാം മത് ചർച്ചയാണ് നിലവിൽ നടക്കുന്നത്.
ഇന്ത്യ ചൈന ബോർഡർ മെക്കാനിസം ഓഫ് കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ എന്ന പേരിലുള്ള സംയുക്ത സംഘമാണ് അതിർത്തി വിഷയത്തിലെ ചർച്ചകൾ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം ഗാൽവാനിലുണ്ടായ സംഘർഷങ്ങൾക്ക് ശേഷം കൂടുതലും നടന്നത് സൈന്യം മുൻകൈ എടുത്ത ചർച്ചകളാണ്. പലയിടത്തും ഇരുവിഭാഗത്തെ സൈന്യവും പിന്മാറിയെങ്കിലും ചൈനീസ് സൈന്യം സ്ഥിരം താവളം പലയിടത്തും പണിയുന്നുവെന്ന അതീവ ഗുരതമായ സ്ഥിതിവിശേഷം ഇന്ത്യ അന്താരാഷ്‌ട്ര വേദികളിൽ ഉന്നയിച്ചിരുന്നു.
നിലവിൽ സൈന്യങ്ങൾ നിലയുറപ്പിച്ചിട്ടുള്ളതും അല്ലാതേയുമുള്ള അതിർത്തികളെ ക്കുറിച്ചുള്ള വിശദമായ ചർച്ചകളാണ് ഇന്ന് നടക്കുന്നത്. എന്നാൽ ചൈനയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ നിസ്സഹകരണവും ചർച്ചകളിൽ കാര്യമായ മാറ്റം വരുത്തുന്നില്ലന്നും ഇന്ത്യൻ വിദേശകാര്യവകുപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയുമായും ചൈനയുമായും സംയുക്തമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റവും അത് ഉണ്ടാക്കുന്ന നയതന്ത്രവും മനുഷ്യാവകാശ പരവുമായ പ്രശ്‌നങ്ങളും ചർച്ചയുടെ ഭാഗമാണ്. ചർച്ചയിൽ പങ്കെടുക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
















Comments