തിരുവനന്തപുരം : ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. തന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദു:ഖം ഒരു നവോത്ഥാന നായകന്റെ അഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വിമർശനവുമായി അബ്ദുള്ളക്കുട്ടി രംഗത്ത് വന്നിരിക്കുന്നത്.
ഉസ്താദ് മന്ത്രം ഓതി ഭക്ഷണത്തിൽ തുപ്പുന്നതിന്റെ വീഡിയോ വലിയ ചർച്ചയായതോടെ ഇസ്ലാമിലുള്ള ഇത്തരം ആചാരങ്ങളെ നിരവധി പേർ വിമർശിച്ചിരുന്നു. ഇതിനെതിരെ ഒരു മത പ്രഭാഷകൻ നടത്തിയ പരാമർശത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. മത പ്രഭാഷകനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാന നായകന്റെ
അഭാവമാണ് . സുന്നികൾക്ക് പകരംപിന്നീട് മുജാഹിദ് / സലഫിഗ്രൂപ്പുകൾ വന്നു.
പക്ഷെ അവർ ഇവരെക്കാൾ വലിയ ഭീകരരായിരുന്നു. കേരളത്തില മുസ്ലീം ചെറുപ്പക്കാരെ
അങ്ങ് സിറിയയിലേക്ക് ആട് മേക്കാൻ റിക്രൂട്ട് ചെയ്ത അയച്ചത് ഇവരുടെ സ്‌കൂൾ ഓഫ് തോട്ട് ആയിരുന്നുവത്രേ!? സർ സയ്യദ് അഹമദ് ഖാൻ ഇംഗ്ലീഷ് വിദ്യാഭ്യാസവും പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് കാഫറിങ്ങളുടെ ഭാഷയാണ് അത് പഠിക്കരുത് എന്ന് മതം ശഠിച്ചു. അങ്ങിനെ സമുദായത്തെ ഉപദേശിക്കാൻ അന്ന് ഈ യുവാവിനെപ്പോലുളള ആലീമിങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മലപ്പുറത്തെ ഉമ്മ കുട്ടികൾ ഇഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് ഇയാൾ കൂറത്തങ്ങളുടെ തുപ്പല് കുടിക്കും എന്ന് പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ! എന്നാൽ ഈ മനുഷ്യൻ മഹാമാരിയുടെ കാലമായത് കൊണ്ട് മാസ്‌ക്കിട്ട് തുപ്പണം എന്ന് പറയാനെങ്കിലും തയ്യാറാവണമായിരുന്നു ?? .കേരളത്തിലെ പുകാസ എവിടെ ?. ശാസ്ത്രസാഹിത്യ പരിഷത്ത് മരിച്ചുപോയോ?.സാംസ്‌ക്കാരിക നായകൻ മാർക്ക് എന്ത് പറ്റി. ?പക്ഷെ എന്റെ സമുദായത്തിൽ നിന്ന് തന്റെ ഒരു തിരുത്തൽ ശക്തിഉയർന്ന് വരും. ഈയിടെ സൗദി കിരീടാവകാശി തന്നെ പറയുകയുണ്ടായി ഇവിടെ പ്രചരിപ്പിക്കുന്ന പല ഹദീസുകളും ദീനിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ് .
ഈ യുവാവിന്റെ പ്രഭാഷണം. ഈ ആധുനിക കാലത്ത് ഇങ്ങിനെ വിളിച്ച് പറയാൻ എങ്ങിനെ ധൈര്യം വരുന്നു. മാസ്‌കിടാത്തതിന് ഫൈനടിക്കുന്ന പിണറായിയുടെ പോലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയാണ് ചെയ്യേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
















Comments