മുംബൈ: ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (വിഐ) പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള താരിഫ് പ്ലാനുകൾ 20-25 ശതമാനം വർധിപ്പിക്കും. നവംബർ 25 മുതൽ താരിഫ് വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. പുതിയ പ്ലാനുകൾ എആർപിയു(ഏവറേജ് റവന്യൂ പെർ യൂണിറ്റ്) മെച്ചപ്പെടുത്തൽ പ്രക്രിയ ആരംഭിക്കുകയും വ്യവസായം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഫിക്‌സഡ് ബ്രോഡ്ബാൻഡ്, മൊബൈൽ നെറ്റ്വർക്ക് ടെസ്റ്റിംഗ് ആപ്ലിക്കേഷനുകളുടെ കമ്പനിയായ ഊക്ലയുടെ പരിശോധനയിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക് മെച്ചപ്പെടുത്തുന്നത് തുടരാൻ പുതിയ താരിഫ് പ്ലാനുകൾ സഹായിക്കുമെന്ന് വി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തെ ത്വരിതപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് വഹിക്കാൻ വിഐ പ്രതിജ്ഞാബദ്ധമാണ്. ഉപഭോക്താക്കൾക്ക് ലളിതവും സൗകര്യപ്രദവുമായ ഉൽപ്പന്നങ്ങൾ നൽകാനുള്ള പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, വോയ്സിനും ഡാറ്റയ്‌ക്കുമായി ഫീച്ചർ സമ്പന്നമായ പ്ലാനുകളുടെ ഒപ്റ്റിമൽ ശ്രേണി വിഐ ക്യൂറേറ്റ് ചെയ്തിട്ടുണ്ടെ്ന്നും കൂട്ടിച്ചേർത്തു. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 20-25 ശതമാനം വരെ താരിഫ് വർധിപ്പിക്കുമെന്ന് എയർടെൽ നവംബർ 22ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിയുടെ പ്രഖ്യാപനം.
Comments