ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ശീതകാല പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. ദി ക്രിപ്‌റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 എന്ന പേരിലാകും ബിൽ അവതരിപ്പിക്കുക.
റിസർവ് ബാങ്ക് പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസികൾക്ക് മാത്രം അംഗീകാരം നൽകുക ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഇത്തരം കറൻസികളുടെ ഉപയോഗത്തിൽ നിയന്ത്രണംവരും. ക്രിപ്‌റ്റോകറൻസികളെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കുന്നതിന് പുറമേ , സ്വകാര്യക്രിപ്‌റ്റോ കറൻസികൾക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്താനുള്ള നിർദ്ദേശവും ബില്ലിൽ ഉൾപ്പെടുത്തും. രാജ്യത്ത് ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുകയും ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമാണ്.
ക്രിപ്‌റ്റോകറൻസി ബില്ലിന് പുറമേ 26 പുതിയ ബില്ലുകളും കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.
ഡിജിറ്റൽ കറൻസികളോട് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ വിമുഖത പ്രകടിപ്പിക്കുമ്പോഴാണ് രൂപപോലെ ഔദ്യോഗിക കറൻസിയാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം. ഇത് സാങ്കേതിക വിദ്യകൾക്ക് രാജ്യം നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. അതേസമയം വിപരീത ഫലം ഒഴിവാക്കാനും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ ക്രിപ്‌റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കാനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
















Comments