കൊച്ചി: ഹലാൽ വിവാദത്തെ കൂട്ടുപിടിച്ച് കമ്യൂണിസ്റ്റ് യുവജനവിഭാഗമായ ഡിവൈഎഫ്ഐ നടത്തുന്ന ഫുഡ്ഫെസ്റ്റിലെ ചിത്രങ്ങളും എഴുത്തും ചർച്ചയാക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. ഡിവൈഎഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന ഹലാൽ ഫുഡ് ഫെസ്റ്റിൽ മാംത്സാഹാരം വിളമ്പുന്നിടത്ത് എഴുതിവച്ചിരിക്കുന്ന ഭക്ഷണങ്ങളുടെ പേരാണ് ചർച്ചയാകുന്നത്.
വിവിധ തരം ഇറച്ചിക്കറികളും ബിരിയാണിയും വിതരണം ചെയ്യുന്ന സ്റ്റാളുകളാണ് ഡിവൈഎഫ്ഐ നടത്തുന്നത്. ചൂടാറാ ഡിഷുകളിലായി ഒരുക്കിയിരിക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് നേരെ പേര് എഴുതി വച്ചതുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ വ്യാപിക്കുന്നത്. പാത്രങ്ങൾക്ക് മുന്നിൽ ബീഫ്, പന്നി, ബിരിയാണി എന്നാണ് എഴുതി വച്ചിരിക്കുന്നത്.
പോർക്ക് എന്നാണല്ലോ സാധാരണ ഉപയോഗിക്കാറ്, തയ്യാറാക്കിയ കറികൾക്ക് എന്നുമുതലാണ് പന്നീ എന്ന് ഉപയോഗിക്കുന്നതെന്ന ചോദ്യമാണ് പരിഹാസരൂപത്തിൽ ട്രോളുകളായി നിറയുന്നത്. ഇസ്ലാമിക സമൂഹത്തിന് പിന്തുണയുമായി നടത്തുന്ന ഫുഡ്ഫെസ്റ്റിൽ മതപരമായി അവർക്ക് ഹറാമായ പോർക്ക് അഥവാ പന്നിയും വിളമ്പിയ ഡിവൈഎഫ്ഐ ആരെയാണ് പ്രതിരോധിക്കുന്നതും പോസ്റ്റിന് താഴെ കമന്റ് നിറയുകയാണ്. ആരോടെങ്കിലുമുള്ള ദേഷ്യം തീർക്കാനാണോ പന്നീ പ്രയോഗം നടത്തിയതെന്നും മറ്റുചിലർ കമന്റുകളിട്ടിട്ടുണ്ട്. ഇവന്മാർ എവിടെ പരിപാടി നടത്തിയാലും ഇതാണല്ലോ അവസ്ഥയെന്ന പതിവ് തമാശകളും ചിലർ പൊട്ടിച്ചിട്ടുണ്ട്.
ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ തുപ്പൽ വിവാദവും ഹലാൽ വിവാദവും തെളിവു സഹിതം നിരത്തിയാണ് ഹൈന്ദവ സംഘടനകളും ക്രൈസ്തവ സംഘടനകളും പ്രതിഷേധവും പ്രചാരണവും നടത്തുന്നത്. ഇതിനെതിരെയാണ് ഇടതുപക്ഷം രംഗത്തെത്തിയത്. ഇസ്ലാമിക മതമൗലികവാദികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഡിവൈഎഫ്ഐ ഹലാൽ ഫുഡ് ഫെസ്ററുകൾ പരസ്യമായി നടത്തുന്നത്.
Comments