കണ്ണൂർ: മദ്രസയിൽ പോകുകയായിരുന്ന ബാലനെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകനായിരുന്ന യുവാവ് അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഫൈസലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്രസിയിൽ നിന്നും വരികയായിരുന്ന 11 കാരനെയാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ബൈക്കിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാൽ രക്ഷപ്പെട്ട് ഓടിയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ബൈക്കിന്റെ നമ്പർ പോലീസിന് കൈമാറിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
തുടർന്ന് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ശിവപുരം സ്വദേശി ഫൈസലാണ് പ്രതിയെന്ന് വ്യക്തമായി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും. മദ്രസ അധ്യാപകനായിരുന്ന ഇയാൾക്കെതിരെ 2015ലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്രസാ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസാണ് നിലവിലുള്ളത്.
Comments