കോട്ടയം: ചിങ്ങവനം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറെ ഗോഡൗണിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യ എം.എസ്.നയനയെ(32) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലിക്ക് ശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മകൻ: സിദ്ധാർത്ഥ്
Comments