ന്യൂഡൽഹി: രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ പണമിടപാട് നടത്തുന്ന സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന വയ്ക്കാൻ പാടില്ലെന്ന് റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം. സഹകരണസംഘങ്ങളിൽ അംഗങ്ങളല്ലാത്തവരിൽ നിന്നും പണമിടപാട് നടത്താൻ പാടില്ലെന്നും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളം , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് റിസർവ് ബാങ്കിന്റെ ഈ പുതിയ തീരുമാനം ഏറ്റവും അധികം ബാധിക്കുന്നത്.
സാധാരണ ഗതിയിൽ സഹകരണ സംഘങ്ങളുടെ പണമിടപാടിൽ റിസർവ്വ് ബാങ്കുമായി ബന്ധപ്പെട്ട ഗ്യാരന്റി ലഭിച്ചിരുന്നത് ഇനി മുതൽ ഉണ്ടാകില്ല. ബാങ്ക് നിക്ഷേപങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭിക്കുകയുമില്ല. അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നാമമാത്രമായ അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ സഹകരണ സംഘങ്ങൾക്ക് അധികാരമില്ലെന്നും ആർബിഐ നിർദ്ദേശത്തിൽ പറയുന്നു. സുപ്രീംകോടതിയുടെ നിയമോപദേശത്തിന്റെ കൂടി പിൻബലത്തിലാണ് റിസർവ്വ് ബാങ്കിന്റെ തീരുമാനം .
കേരളത്തിലെ 15000 ലേറെ സഹകരണസംഘങ്ങളിൽ 1600 സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളെ നേരിട്ട് റിസർവ്വ് ബാങ്ക് തീരുമാനം ബാധിക്കും. തീരുമാനം സഹകരണ സംഘങ്ങളിലേക്ക് കള്ളപ്പണം വരുന്നത് തടയാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. സഹകരണ സംഘങ്ങൾ വഴി വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും സഹകരണ സംഘങ്ങൾ ഒരു മറയാണ്. പുതിയ തീരുമാനങ്ങൾ നടപ്പിലിക്കുന്നതോടെ മുഴുവൻ സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്താനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്.
Comments