ന്യൂഡൽഹി: രാജ്യത്ത് കൊറോണ നിരക്കുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,967 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,07,019 ആയി. 98.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 465 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,67,933 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി.
കഴിഞ്ഞ ദിവസത്തെ കൊറോണ കേസുകളിൽ നിന്നും 21 ശതമാനത്തിന്റെ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 120 കോടി ആളുകൾ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments