പാലക്കാട്: ട്രെയിനിടിച്ച് വാളയാറിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരുന്നു. നിയമപ്രകാരമല്ല തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളെന്ന് റെയിൽവേ ആരോപിച്ചു. ഇവരെ വിട്ടയച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹ പൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു. അതിനു ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എഞ്ചിനീയറിൽ നിന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ചിപ്പ് കൈക്കലാക്കിയത്.
കോയമ്പത്തൂരിനടുത്തുന്ന നവക്കരയിൽ വെച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിൻ ഇടിച്ചത്. വെള്ളിയാഴ്‌ച്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനയെ ഇടിച്ചത്. കാട്ടാനകൾ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
















Comments