മുംബൈ : തന്റെ പുതിയ ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിച്ചതിനെതിരെ നടൻ സൽമാൻ ഖാൻ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൽമാൻ ഖാൻ ചിത്രം അന്തിം പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. ഫ്ലക്സിൽ പാലഭിഷേകവും , തിയേറ്ററിൽ പടക്കം പൊട്ടിക്കലും നടത്തിയത് .
തിയേറ്ററിൽ പടക്കം പൊട്ടിച്ച വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു സൽമാന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്. “തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുന്നു, അത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കും. തീയേറ്ററിനുള്ളിൽ പടക്കങ്ങൾ കയറ്റാൻ അനുവദിക്കരുത്, പ്രവേശന സമയത്ത് സുരക്ഷ ജീവനക്കാർ അവരെ തടയണം. സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കുക. ഇത് എന്റെ എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യർത്ഥനയാണ്… നന്ദി.” ഇത്തരത്തിലാണ് സൽമാന്റെ കുറിപ്പ്.
തന്റെ ഫ്ലക്സിൽ പാലഭിഷേകം നടത്തിയതിനെയും സൽമാൻ എതിർത്തു . ‘ ഒരുപാട് ആളുകൾക്ക് വെള്ളം പോലും ലഭ്യമല്ല, നിങ്ങൾ ഇത്തരത്തിൽ പാൽ പാഴാക്കുന്നു. ആവശ്യക്കാർക്കും പാൽ ലഭ്യമല്ലാത്തവർക്കും പാൽ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു ‘ സൽമാൻ പറഞ്ഞു . മറാത്തി ചിത്രം മുൽഷി പാറ്റേണിന്റെ റീമേക്കാണ് സൽമാന്റെ പുതിയ ചിത്രം അന്തിം
Comments