കാൻപൂർ: ആദ്യ ടെസ്റ്റിൽ കിവീസിന്റെ നാലാമത്തെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യ. ലാമിനെ അശ്വിൻ പുറത്താക്കിയതിന് പിന്നാലെ ജഡേജക്ക് മുന്നിൽ റോസ് ടെയ് ലറും വീണു. തുടർച്ചയായി രണ്ടാം ഇന്നിംഗ്‌സിലും അർദ്ധസെഞ്ച്വറി നേടിയ ടോം ലഥാമിന്റെ വിക്കറ്റാണ് ഉച്ച ഭക്ഷണ ത്തിന് ശേഷം രണ്ടാമത് വീണത്. അശ്വിനാണ് ലഥാമിനെ 52 റൺസിൽ ക്ലീൻ ബൗൾഡാക്കിയത്. ജഡേജയുടെ പന്തിൽ രണ്ട് റൺസിനാണ് ടെയ് ലർ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത്.
146 പന്തുകളെ നേരിട്ടാണ് ലഥാം 52 റൺസുമായി പിടിച്ചു നിന്നത്. ജയിക്കാൻ 284 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് റൺസ് നേടുന്നതിനേക്കാൾ വിക്കറ്റുകൾ വീഴാതി രിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. ഇന്നലെ അശ്വിന്റെ പന്തിൽ വിൽ യംഗാണ് പുറത്തായത്.
ഇന്ന് അവസാന ദിനത്തിൽ പിടിച്ചു നിന്ന കിവീസ് ബാറ്റ്‌സ്മാന്മാർ ഉച്ച ഭക്ഷണം വരെ 79 റൺസാണ് ആകെ ചേർത്തത്. ഉച്ചഭക്ഷണത്തിന് ശേഷം ഉമേഷ് യാദവാണ് രണ്ടാം വിക്കറ്റ് വീഴ്‌ത്തിയത്. സോമർവില്ലെ 36 റൺസിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി.
















Comments