ലുസാനേ: ഇന്ത്യൻ അത്‌ലറ്റ് മലയാളി കായിക താരം അഞ്ജു ബോബി ജോർജ്ജിന് അന്തർദേശീയ അംഗീകാരം. ലോക അത്‌ലറ്റിക്‌സ് വുമൺ ഓഫ് ദ ഇയർ ബഹുമതിയാണ് ലോംഗ് ജംപ് താരത്തിന് ലഭിച്ചത്. കായിക രംഗത്ത് ഇന്ത്യക്കായി നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾക്കുമാണ് ബഹുമതി. തന്റെ കായിക മേഖലയായ ലോംഗ് ജംപിലേക്ക് കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിക്കുന്ന പ്രയത്‌നങ്ങളെ മുൻനിർത്തിയാണ് ബഹുമതി നൽകിയത്.
രാജ്യം പത്മശ്രീ നൽകി ആദരിച്ച കായികതാരമാണ് അഞ്ജു. അഞ്ജുവിനൊപ്പം ഒളിമ്പിക്‌സ് ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവർ ലോക അത്‌ലറ്റ് ഓഫ് ദ ഇയർ ബഹുമതിയും ലഭിച്ചു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ലോംഗ് ജംപ് താരമാണ് അഞ്ജു ബോബി ജോർജ്ജ്. 2016ൽ പെൺകുട്ടികൾക്കായി അഞ്ജു തുടങ്ങിയ അക്കാ ദമിയിൽ നിന്നാണ് ലോക അണ്ടർ 20 ചാമ്പ്യന്മാർ പിറവിയെടുത്തിരി ക്കുന്നത്.ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് എന്ന ചുമതല വഹിക്കുകയാണ്. അത്‌ലറ്റിക്‌സിലേക്ക് പെൺകുട്ടികൾ കൂടുതലായി എത്താൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രയ്തനമാണ് ശ്രദ്ധേയമാകുന്നത്.
















Comments