തിരുവനന്തപുരം: രാജ്യത്ത് രണ്ടുപേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും സംസ്ഥാനം ഏത് സാഹചര്യത്തെയും നേരിടാൻ സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
ആർടിപിസി ആർ പരിശോധന, ഏഴുദിവസത്തെ കൊറന്റെൻ.ഏട്ടാം ദിവസം വീണ്ടും പരിശോധന, തുടർന്ന് സ്വയം നിരീക്ഷണം എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രികൂട്ടിച്ചേർത്തു.മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ കർശന പരിശോധനയ്‌ക്ക് വിധേയാക്കണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇന്ന് രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഇവർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഡെൽറ്റ വകഭേദമല്ലെന്ന് തിരിച്ചറിഞ്ഞതോടെ തുടർന്ന് നടത്തിയ ജീനോം പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് രാജ്യം. വിമാനത്താവളങ്ങളിലടക്കം പരിശോധന കർശനമാക്കി.
















Comments