കൊച്ചി: തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സംഭവം വ്യക്തിവൈരാഗ്യമാണെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്‌നേഹമുണ്ടെങ്കിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കണം.
ഡിവൈഎഫ്‌ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുകയാണ്. കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു സിപിഎം ശ്രമം. എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്പോലും ഉണ്ടായില്ലെന്നും സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
വ്യക്തിവൈരാഗ്യമെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണ് .
കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് .
ഡിവൈഎഫ്‌ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുന്നു. പ്രതികളിൽ ഒരാൾ മുൻ യുവമോർച്ചക്കാരൻ ആണെന്ന് കണ്ടാണ് കൊലപാതകം ആർ എസ് എസിന്റെ തലയിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിച്ചത്. എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്പോലും ഉണ്ടായില്ല .
















Comments