മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ റാഗിങ്ങ്; ഒന്നാം വർഷ വിദ്യാത്ഥിയെ സീനിയേഴ്‌സ് സംഘം ചേർന്ന് മർദ്ദിച്ചു; സസ്പെൻഷൻ

Published by
Janam Web Desk

പാലക്കാട് : മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ റാഗിങ്ങ്. ഒന്നാം വർഷ വിദ്യാത്ഥിയെ മൂന്നാം വർഷ വർഷ വിദ്യാത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

മൂത്തോൻസ് ഗ്യാങ്ങിൽ പെട്ടെ വിദ്യാത്ഥികളാണ് ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചത്. തലക്കും മുഖത്തിനും പരിക്കേറ്റ വിദ്യാർത്ഥിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭത്തിൽ കുട്ടികളെ സസ്‌പെന്റ് ചെയ്തതായി കോളേജ് അറിയിച്ചു. ഇവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് കൊറോണ അടച്ചിടലിന് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ജൂനിയർ കുട്ടികൾക്ക് നേരെ സീനിയേഴ്‌സ് റാഗിങ്ങിന്റെ പേരിൽ ആക്രമണം നടത്തുന്നത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് അരങ്ങേറുന്നത്. കോളേജ് അധികൃതരുടെ അശ്രദ്ധയാണ് ഇതിന് പിന്നിൽ എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

Share
Leave a Comment