പാലക്കാട്: കഞ്ചിക്കോട് ഒടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. നാലംഗ സംഘം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. മലപ്പുറത്ത് നിന്നും ചെന്നൈയിലേക്ക് യാത്ര ചെയുകയായിരുന്ന ഇവർ. തലനാരിഴയ്‌ക്കാണ് ഇവർ വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്.
കാറിന്റെ മുൻവശം കത്തുന്നത് കണ്ട യാത്രക്കാർ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. കഞ്ചിക്കോട് ഫയർഫോഴ്‌സും, പോലീസും ചേർന്ന് തീയണച്ചു. ആർബി ഓഡിറ്റോറിയത്ത് മുന്നിലെ വൈദ്യുതി ട്രാൻസ്‌ഫോമറിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
Comments