കൊച്ചി: സൈജു തങ്കച്ചന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും.മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.പാർട്ടിക്ക് പങ്കെടുത്തവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് പരിശോധന.ലഹരി ഉപയോഗിച്ചാൽ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്റെ അംശമുണ്ടാകും.
ഈ സാഹചര്യത്തിലാണ് സൈജുവിന്റെ മൊഴിയുടേയും മൊബൈൽ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ ലഹരിപരിശോധനയ്‌ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്. നിലവിൽ ലഹരി പാർട്ടിയുടെ വീഡിയോയും സൈജുവിന്റെ മൊഴിയും മാത്രമാണ് പോലീസിന്റെ പക്കലുള്ളത്. ഇതു മാത്രം വച്ച് ലഹരിക്കേസ് തെളിയിക്കാനാവില്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പോലീസ് ഒരുങ്ങുന്നത്.
സൈജു തങ്കച്ചന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്ന് രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ പാർട്ടികൾ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു വെളിപ്പെടുത്തിയിരുന്നു.
















Comments