തൃശ്ശൂർ : ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയ്‌ക്ക് സ്വർണം സമ്മാനമായി നൽകാൻ ജ്വല്ലറികൾ. മലബാർ ഗോൾഡ്, കല്യാൺ എന്നീ പ്രമുഖ ജ്വല്ലറികളാണ് വിപിന്റെ കുടുംബത്തിന് സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത് സഹോദരിയ്‌ക്ക് സ്വർണം വാങ്ങുന്നതിനും മറ്റ് വിവാഹ ചിലവുകൾക്കും വേണ്ടിയായിരുന്നു വിപിൻ വായ്പയ്‌ക്കായി അപേക്ഷിച്ചിരുന്നത്.
വിപിന്റെ സഹോദരിയ്‌ക്ക് അഞ്ച് പവന്റെ സ്വർണാഭരണമാണ് കല്യാൺ ജ്വല്ലറി നൽകുന്നത്. മൂന്ന് പവന്റെ സ്വർണമാണ് മലബാർ ഗോൾഡ് വിപിന്റെ സഹോദരിയ്‌ക്ക് നൽകുക. ഇവർക്ക് പുറമേ നാട്ടിലെ ജ്വല്ലറികളും വിപിന്റെ കുടുംബത്തിന് സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
രാവിലെയായിരുന്നു വിപിൻ ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. അടുത്ത ഞായറാഴ്ചത്തേക്ക് ആയിരുന്നു വിപിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ആഭരണങ്ങളെടുക്കാൻ അമ്മയേയും സഹോദരിയെയും സ്വർണക്കടയിലിരുത്തിയ ശേഷം വായ്പ വാങ്ങാൻ ബാങ്കിൽ ചെന്നപ്പോഴാണ് തുക ലഭിക്കില്ലെന്ന് അറിഞ്ഞത്. മൂന്ന് സെന്റ് ഭൂമി മാത്രമേയുളളൂവെന്നും അതിനാൽ വായ്പ നൽകാൻ കഴിയില്ലെന്നുമായിരുന്നു നിലപാട്. . ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ
അതേസമയം തങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും, വിവാഹത്തിൽ നിന്നും പിന്മാറില്ലെന്നും പ്രതിശ്രുത വരൻ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി അറിയില്ലായിരുന്നു. പെൺകുട്ടിയെ ഇഷ്ടപ്പെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരൻ പറഞ്ഞു.
Comments