ഡൽഹി:അയോദ്ധ്യയിൽ ബാബറി മസ്ജിദ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഡിസംബർ ആറിന് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.പരിപാടി സംഘടിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.ഡൽഹിയിൽ അഭിഭാഷകനായി ജോലി നോക്കുന്ന വിനീത് ജിൻഡാൽ ആണ് പരാതിക്കാരൻ.ജെ എൻ യു യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്,വൈസ് പ്രസിഡന്റ് സാകേത് മൂൺ എന്നിവർക്കെതിരെയാണ് പരാതി.
ഡിസംബർ ആറിന് അംബേദ്‌കർ സ്‌മൃതി ദിനത്തിന്റെ ഭാഗമായിട്ടാണ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്
ബാബറി മസ്ജിദിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം കാശിയാണെന്നും’കാവി പാർട്ടി’ അതിനായി പ്രവർത്തിക്കാൻ തുടങ്ങിയെന്നുമായിരുന്നു യൂണിയൻ നേതാവ് ഐഷി ഘോഷ്ന്റെ പരാമർശം.
ബാബ്‌റി മസ്ജിദ് തകർത്തത് തെറ്റായിപ്പോയെന്ന് അംഗീകരിക്കണം,മസ്ജിദ് പുനർ നിർമ്മിക്കണം, നഷ്ട പരിഹാരം നൽകണം എന്നിങ്ങിനെ സാകേത് മൂൺ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
യൂണിയൻ നേതാക്കളും സംഭവത്തിൽ വ്യത്യസ്ത തട്ടിൽ ആണ്.യൂണിയന് അങ്ങിനെ ഒരു നിലപാടില്ലെന്നായിരുന്നു ജെഎൻയുയൂണിയൻ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവിന്റെ പ്രതികരണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കാനും,സാമുദായിക കലാപം സൃഷ്ടിക്കാനുമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണ് അഭിഭാഷകന്റെ പരാതി .
വീഡിയോ പുറത്തു വന്നതോടെ പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധംആണ് ഉയരുന്നത് .
ബാബറി മസ്ജിദ് പുനർനിർമ്മിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വിഷലിപ്തമായ മാനസികാവസ്ഥയുണ്ടെന്നായിരുന്നു ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രതികരണം.
ജെ എൻ യു വിൽ അർബൻ നക്സൽ സംഘടനകളും,തീവ്ര ഇസ്ലാമിക സംഘടനകളും നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ നേരത്തെയും വിവാദം ആയിരുന്നു
















Comments