ലാഹോർ: സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ പാക് സിനിമാ താരത്തിന്റേയും കൂട്ടാളിയുടേയും പേരിൽ കേസെടുത്തു. പാക് നടി ഖുശ്ബുവിന്റേയും അവരുടെ കൂട്ടാളിയായ കാഷിഫ് ചാനുവിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ കുറ്റകൃത്യ വിഭാഗമാണ് കേസെടുത്തത്.
ലഹോറിലെ തീയേറ്ററിൽ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ വെച്ച് നാല് നടിമാരുടെ വീഡിയോ ചിത്രീകരിച്ചുവെന്നതാണ് കേസ്. രഹസ്യ ക്യാമറ സ്ഥാപിക്കാൻ തീയേറ്റർ ജീവനക്കാരനായ ചാനുവിന് ഖുശ്ബു ലക്ഷങ്ങൾ നൽകിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നടിമാരുടെ വീഡിയോ ഖുശ്ബു ഇന്റർ നെറ്റിൽ പ്രചരിപ്പിച്ചെന്നും അന്വേഷണ സംഘം പറയുന്നു. തുടർന്ന് താരങ്ങളും നാടക നിർമ്മാതാവും നൽകിയ പരാതിയിലാണ് ഖുശ്ബുവിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
















Comments