നാടിൻറെ വിളികേട്ട് പ്രളയത്തിലും രക്ഷകനായെത്തിയ പൊന്നൂക്കരയുടെ സൌമ്യനായ പുത്രൻ; ഇന്ന് ചേതനയറ്റ് പ്രിയപ്പെട്ടവർക്ക് മുൻപിൽ: അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാടിന്റെ വിളികേട്ട് പ്രളയത്തിലും രക്ഷകനായെത്തിയ പൊന്നൂക്കരയുടെ സൗമ്യനായ പുത്രൻ; ഇന്ന് ചേതനയറ്റ് പ്രിയപ്പെട്ടവർക്ക് മുൻപിൽ: അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 04:31 pm IST
FacebookTwitterWhatsAppTelegram

തൃശൂർ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിൽ ഭൗതിക ദേഹം പൊതുദർശനത്തിനു വെച്ചു. ആയിരങ്ങളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാനായി പൊന്നൂക്കര സ്കൂളിലേക്ക് ഒഴുകിയെത്തിയത്.

പ്രദീപ് എന്നും പൊന്നൂക്കര ഗ്രാമത്തിന് അഭിമാനമായിരുന്നു.പ്രളയകാലത്തും  രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യോമ സേന സംഘത്തിൽ പ്രദീപുണ്ടായിരുന്നു എന്നത്  പൊന്നൂക്കര ഏറെ അഭിമാനത്തോടെ ഓർക്കുന്നു. സംസ്ഥാന സർക്കാരിന്റെ അഭിനന്ദനത്തിനും അന്ന് പ്രദീപ് അർഹനായിരുന്നു. എന്നാൽ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട സൈനികന്റെ ചേതനയറ്റ ദേഹമാണ് പൊന്നൂക്കരക്കാർക്ക്  മുൻപിലെത്തിയത്.  ഗ്രാമത്തിലെ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു പ്രദീപ്. പ്രദീപിന്റെ ചേതനയറ്റ ശരീരം  ഒരു നോക്കു കാണാനാവാതെ പലരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് പൊന്നൂക്കര സ്കൂളിൽ നിന്നും കാണാനായത്.

നാട്ടിലെ ഉത്സവത്തിന് മടങ്ങിവരാമെന്ന് പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുമുൻപാണ് പ്രദീപ് പൊന്നൂക്കരയിൽ നിന്ന് മടങ്ങിയത്. എന്നാൽ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ദേഹമാണ് അവരെ തേടിയെത്തിയത്. ഇത് പൊന്നൂക്കരയെ ഏറെ ദു:ഖത്തിലാഴ്‌ത്തി. നാട്ടിലെത്തിയാൽ എപ്പോഴും സുഹൃത്തുക്കളുടെ കൂടെ പൊന്നൂക്കരയിലെ തനി നാട്ടിൻപുറത്തുകാരനായാണ് പ്രദീപ് ജീവിച്ചിരുന്നത്. സൈനിക പദവി മറന്ന് നാട്ടുകാരിലൊരാളായാണ്  അവധി ദിനങ്ങൾ പ്രദീപ് ഇവിടെ കഴിച്ചുകൂട്ടാറ്. വളരെ സാധാരണ കുടുംബമായിരുന്നു പ്രദീപിൻറേത്.

ഏറെ വേദനയുള്ള നിമിഷത്തിലൂടെയാണ് കഴിഞ്ഞ കുറച്ചു  ദിവസങ്ങളായി പൊന്നൂക്കര ഗ്രാമം കടന്നുപോയത്.തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, സൗമ്യനായ അനിയനെയാണ്,  ,സുഹൃത്തിനെയാണ് പൊന്നൂക്കരയ്‌ക്ക് നഷ്ടമായത്. സംസ്കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ബഹുമസുലൂർ വ്യോമതാവളത്തിൽനിന്നു വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്.

Tags: pradeepkunur accident
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies