പുനലൂർ: ലഹരി ഗുളികളുമായി രണ്ടുപേർ പിടിയിൽ.കോളേജ് വിദ്യാർത്ഥിയെയും കഞ്ചാവ് കേസിലെ പ്രതിയെയുമാണ് പോലീസ് വലയിലാക്കിയത്.പുനലൂർ കല്ലുമല ചരുവിളവീട്ടിൽ അലൻ ജോർജ്(28) പ്രിയഭവനിൽ വിജയ്(22) എന്നിവരാണ് പിടിയിലായത്.
നൈട്രോസെപ്പാം ഇനത്തിൽപ്പെട്ട 82 ലഹരി ഗുളികകളാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കുള്ള പാർട്ടിക്കായാണ് യുവാക്കൾ ലഹരി ഗുളികകൾ കടത്തിക്കൊണ്ടു വന്നതെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.
പിടിയിലായ വിജയ് ഡിപ്ലോമ വിദ്യാർത്ഥിയും സംസ്ഥാന കബഡി ചാമ്പ്യനുമാണ്.അലൻ ജോർജ് എൻജിനീയറിങ് ബിരുദധാരിയും ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴി നാലുകിലോ കഞ്ചാവ് കടത്തിയതിന് ആറുമാസം മുൻപ് പിടിയിലായ ആളുമാണ്.ഒരുമാസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.ഇരുവരെയും അഞ്ചൽ റേഞ്ച് ഇൻസ്‌പെക്ടർക്ക് കൈമാറി.
















Comments