ഗുഹാവത്തി : ഇന്തോ- ബംഗ്ലാ അതിർത്തിവഴി ബോംബും ലഹരി വസ്തുക്കളും കടത്താൻ ശ്രമിച്ചയാളെ പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശ് സ്വദേശി ഖൈറുൾ ഇസ്ലാം ആണ് പിടിയിലായത്. ദുബ്രി ജില്ലയിലെ ഇന്തോ- ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ബോംബുകളും, മാരക ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഇന്തോ- ബംഗ്ലാ അതിർത്തിയിൽ രഹസ്യമായി കടത്താൻ ശ്രമിച്ച പശു ഇറച്ചി ബിഎസ്എഫ് പിടിച്ചെടുത്തു. സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിയെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്നും ആറ് പശുത്തലയും മാംസവുമാണ് പിടിച്ചെടുത്തത്.
















Comments