ഗാസിയാബാദ്: വിവാഹം പൊലിപ്പിക്കാൻ വിവാഹ വേദിയിൽ ആകാശത്തേക്ക് വെടിവെച്ച വധുവും വരനും പുലിവാല് പിടിച്ചു. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് സംഭവം. വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ഇരുവരെയും കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
11 സെക്കൻഡുളള ദൃശ്യങ്ങളാണ് ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും വിവാഹവേദിയിൽ ചേർന്ന് നിൽക്കുന്നതോടെയാണ് ദൃശ്യങ്ങൾ തുടങ്ങുന്നത്. വരന്റെ കൈവശം തോക്ക് കാണാം. പിന്നീടാണ് ഇരുവരും ഒരുമിച്ച് തോക്ക് ഉയർത്തി ആകാശത്തേക്ക് നിറയൊഴിക്കുന്നത്. വരനാണ് കാഞ്ചി വലിക്കുന്നത്. ഇതും വീഡിയോയിൽ വ്യക്തമാണ്. രണ്ട് തവണ നിറയൊഴിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ജൻമദിന പാർട്ടിക്കിടെ വെടിയുതിർത്തതിന് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം മുൻപ് ഒരു ബാച്ചിലർ പാർട്ടിക്കിടെ വെടിയേറ്റ് ഗാസിയാബാദിൽ 26 കാരൻ മരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരനെയും വധുവിനെയും കണ്ടെത്തി തോക്ക് ഒറിജിനലാണോ എന്ന് ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യം.
शादी के जोश में खोया होश,दूल्हा दुल्हन पर कानूनी कार्रवाई की तैयारी,ग़ाज़ियाबाद के घंटाघर का मामला pic.twitter.com/aTeoI2xcZD
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) December 14, 2021
Comments