രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പശ്ചിമ ബംഗാളിലും ഒമിക്രോൺ സ്ഥിരീകരിച്ചു.ഏഴ് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
കുട്ടിയുടെ മാതാപിതാക്കൾക്ക് കൊറോണയല്ലെന്ന് പരിശോധന ഫലം.ഹൈദരാബാദിൽ നിന്നെത്തിയ കുട്ടിക്കാണ് രോഗബാധ. ഇതോടെ ആകെ രോഗികളുടെ എണ്ണം 62 ആയി.
നേരത്തെ ഹൈദരാബാദിൽ രണ്ട് വിദേശ പൗരൻമാർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.കെനിയയിൽ നിന്നെത്തിയ 23 കാരനും സൊമാലിയയിൽ നിന്നെത്തിയ 24 കാരനുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതേ സമയം ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാളും രാജസ്ഥാനിൽ ഒമിക്രോൺ സ്ഥിരീകരിച്ച മുഴുവൻ പേരും നെഗറ്റീവ് ആയിരുന്നു.
















Comments