കൊച്ചി:സിനുമകളുടെ തിയേറ്റർ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.ഒടിടി റിലീസ് ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ഫിയോക് ആവശ്യപ്പെട്ടു.
മറ്റന്നാൾ മരക്കാറിന്റെ പ്രദർശനം നിർത്തുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.കുറുപ്പ് സിനിമയുടെ തിയേറ്റർ പ്രദർശനം ഉടൻ അവസാനിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.തിയേറ്റർ ഉടമകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നാണ് വിവരം.കുറുപ്പ് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ്‌ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഡിസംബർ 17ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 14-ാം തിയ്യതി അർദ്ധരാത്രിയോടെ തന്നെ ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തിരുന്നു. നവംബർ 12ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
അതിനിടയിലാണ് നെറ്റ്ഫ്‌ളിക്‌സിലും കുറുപ്പ് റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ് ഫോമിൽ തിയേറ്ററിൽ പ്രദർശം തുടരുന്ന ഒരു ചിത്രം റിലീസ് ചെയ്യുന്നതിനോട് വലിയ പ്രതിഷേധമായിരുന്നു തിയേറ്റർ ഉടമകൾ നടത്തിയിരുന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ കുറുപ്പ് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യുകയായിരുന്നു.
നിരവധി വിവാദങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററുകളിലെത്തിയത്.മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇത് സ്ഥിരീകരിച്ച വർത്തകളും പുറത്ത് വന്നിരുന്നു. വലിയ പ്രതിഷേധങ്ങൾക്കായിരുന്നു ഇത് തിരി കൊളുത്തിയിരുന്നത്.അവസാന നിമിഷമാണ് മന്ത്രിയടക്കം ചർച്ച നടത്തി സിനിമ തിയേറ്ററിലെത്തിയത്്.
















Comments