ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ പ്രധാന ഉത്സവമായ ദുർഗാ പൂജയ്‌ക്ക് പെെതൃക പദവി നൽകി യുനെസ്‌കോ. ട്വിറ്ററിലൂടെയാണ് യുനെസ്‌കോ ഇക്കാര്യം അറിയിച്ചത്. ദുർഗാ പൂജയ്ക്ക് പൈതൃക പദവി ലഭിച്ചതിനെ തുടർന്ന് യുനെസ്‌കോ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ദുർഗാ പൂജയ്‌ക്ക് പെെതൃക പദവി ലഭിച്ചിരിക്കുന്നു. ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ- യുനെസ്‌കോ ട്വിറ്ററിൽ കുറിച്ചു. ദുർഗാ പൂജയുടെ ചിത്രത്തിനൊപ്പമാണ് യുനെസ്‌കോ ഈ സന്തോഷ വാർത്ത അറിയിച്ചത്.
പശ്ചിമ ബംഗാളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഹിന്ദു ഉത്സവമാണ് ദുർഗാ പൂജ. സാധാരണയായി സെപ്തംബറിലോ, ഒക്ടോബറിലോ ആണ് പൂജാ മഹോത്സവം നടത്താറ്. ദുർഗാ പൂജയോട് അനുബന്ധിച്ച് നിർമ്മിക്കുന്ന പന്തലുകൾ ലോകപ്രശസ്തമാണ്.
ദുർഗാ പൂജയ്‌ക്ക് പെെതൃക പദവി ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓരോ ഇന്ത്യക്കാരനും ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നമ്മുടെ പാരമ്പര്യം വിളിച്ചോതുന്ന പ്രധാന ഉത്സവമാണ് ദുർഗാ പൂജ. എല്ലാവരും കൊൽക്കത്തയിലെ ദുർഗാ പൂജയിൽ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments