അല്ലു ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ ആദ്യഭാഗം നാളെ തീയേറ്ററുകളിലെത്തും. പുഷ്പയുടെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടെ അല്ലു അര്‍ജ്ജുന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടന്‍ പോലും തെന്നിന്ത്യയില്‍ ഉണ്ടാകില്ലെന്നാണ് അല്ലു അര്‍ജ്ജുന്‍ പറയുന്നത്. പുഷ്പ രാജ് മോഹന്‍ലാലിന്റെ ഫാന്‍ ആണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘ മോഹന്‍ലാല്‍ സാറിനെ ഇഷ്ടമല്ലാത്ത ഒറ്റ തെന്നിന്ത്യന്‍ നടന്‍ പോലും ഉണ്ടാകില്ല. നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഇവരൊക്കെയായിരുന്നു എന്റെ സൂപ്പര്‍സ്റ്റാറുകള്‍. അതിനാല്‍ തന്നെ അവരെ ഇഷ്ടപെടാതിരിക്കാന്‍ കാരണമില്ലെന്നും’ അല്ലു അര്‍ജ്ജുന്‍ പറയുന്നു.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലുവിന്റെ നായികയായി എത്തുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’. ഏറെ ആരാധകരുള്ള കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കാവുന്ന ചിത്രങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്നും അല്ലു അര്‍ജ്ജുന്‍ പരിപാടിക്കിടെ പറഞ്ഞു. റിലീസിന് മുമ്പുതന്നെ ഒ.ടി.ടി. അവകാശം, സാറ്റലൈറ്റ് അവകാശം, ഓഡിയോ-വീഡിയോ അവകാശം എന്നിവയിലൂടെ ചിത്രം 250 കോടി രൂപ നേടിക്കഴിഞ്ഞു.
















Comments