കൊച്ചി : അമ്പലമേട്ടിൽ മോഷ്ടിച്ച ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര സ്വദേശി ജോബിയാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
അമ്പലമേട് കേബിൾ നെറ്റ്വർക്ക് ഓഫീസിന് മുൻപിൽ നിന്നുമാണ് ജോബി ബൈക്ക് മോഷ്ടിച്ചത്. ഇതുമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ബെക്കിന്റെ പെട്രോൾ തീരുകയായിരുന്നു. ഇതോടെ വണ്ടിയുമായി പ്രതി നടുറോഡിൽ കുടുങ്ങി.
അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ജോബിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ചിത്രത്തിൽ കണ്ട യുവാവിനെ റോഡിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ ജോബി കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ജോബിയെ റിമാൻഡ് ചെയ്തു.
Comments