ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പോരാടുമെന്നും 101 ശതമാനം വിജയം തങ്ങൾക്കായിരിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
‘വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒന്നിച്ച് പോരാടും, വിജയം ഉറപ്പായും ഞങ്ങൾക്ക് തന്നെയാകും, 101 ശതമാനം വിജയവും ഞങ്ങൾക്ക് തന്നെയാകും. നിങ്ങൾക്ക് എന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കാം’ അമരീന്ദർ സിംഗ് പറഞ്ഞു. കഴിഞ്ഞ മാസമാണ് അമരീന്ദർ സിംഗ് തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ പ്രഖ്യാപനം നടത്തിയത്.
Met union minister & @BJP4India incharge for Punjab, Shri @gssjodhpur in New Delhi today to chalk out future course of action ahead of the Punjab Vidhan Sabha elections. We have formally announced a seat adjustment with the BJP for the 2022 Punjab Vidhan Sabha elections. pic.twitter.com/cgqAcpW2MW
— Capt.Amarinder Singh (@capt_amarinder) December 17, 2021
സെപ്തംബർ 18നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധുവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത്ത് സിംഗ് ഛന്നിയെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെ അമരീന്ദർ പാർട്ടിയിൽ നിന്ന് രാജിവെയ്‌ക്കുകയായിരുന്നു.
Comments