ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ അവതരിപ്പിച്ച ഫോർമുല ജനങ്ങളുടെ കൈയ്യടി നേടി. ‘യുപി+യോഗി = ബഹുത് ഹേ ഉപയോഗി’ എന്നായിരുന്നു പ്രധാനമന്തി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വികസനമന്ത്രം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാർഗനിർദേശപ്രകാരം കഴിഞ്ഞ 4.5 വർഷമായി വലിയ പരിഷ്‌കരണത്തിലൂടെ കടന്നുപോയി എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ, ക്രമസമാധാന നിലനിലനിർത്തൽ, എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ വികസനം എന്നിവ യോഗിയുടെ ഭരണകാലത്ത് യുപിയിൽ യാഥാർഥ്യമായി. ഉത്തർപ്രദേശ് ഏറ്റവും ആധുനിക സംസ്ഥാനമായി തിരിച്ചറിയപ്പെടുന്ന ദിവസം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ എക്സ്പ്രസ്‌വേയായ ഗംഗ എക്സ്പ്രസ് വേയുടെ പ്രവൃത്തി ഇന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സ്വപ്ന പദ്ധതിക്കായി 36,000 കോടിയിലധികം രൂപ ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ‘ഇരട്ട എഞ്ചിൻ’ സർക്കാർ കൂടുതൽ വികസനത്തിലേക്ക് സംസ്ഥാനത്തെ നയിക്കുകയണ്. പൂർവാഞ്ചൽ എക്സ്പ്രസ് വേ, ഡൽഹി-മീററ്റ് എക്സ്പ്രസ് വേ, കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളം, ചരക്ക് ഇടനാഴി എന്നീ വികസനപദ്ധതികൾ യാഥാർഥ്യമാകാൻ കഴിഞ്ഞു.
നമ്മുടെ സർക്കാർ ദരിദ്രർക്കായി രാവും പകലും പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് 30 ലക്ഷത്തിലധികം പാവപ്പെട്ട ആളുകൾക്ക് ഞങ്ങൾ വീടുകൾ നിർമ്മിച്ചു നൽകി. ടോയ്ലറ്റുകൾ, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾ, ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്ക് മുൻഗണന നൽകിയിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങൾ, റെയിൽവേ റൂട്ടുകൾ, എക്‌സ്പ്രസ് വേകൾ എന്നിവയുടെ നിർമാണം ഉത്തർപ്രദേശിലെ ജനങ്ങൾക്ക് അനുഗ്രഹമാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ വികസനം ജനങ്ങളുടെ സമയം ലാഭിക്കുക മാത്രമല്ല, അവരുടെ സൗകര്യം വർദ്ധിപ്പിക്കുകയും തുടർന്ന് വിഭവങ്ങളുടെ ശരിയായ വിനിയോഗം, ജനങ്ങളുടെ ശക്തി വർദ്ധിപ്പിക്കൽ, സംസ്ഥാനത്ത് എല്ലായിടത്തും സമൃദ്ധി എന്നിവയുണ്ടാകും.
ഗംഗാ എക്‌സ്പ്രസ് യാഥാർഥ്യമാകുന്നതിലൂടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ചരക്ക് കണ്ടെയ്നറുകൾ നേരിട്ട് വാരണാസിയിലെ ഡ്രൈ പോർട്ട് വഴി ഹാൽദിയ തുറമുഖത്തേക്ക് അയക്കാൻ കഴിയും. കൂടാതെ, കാർഷിക ഉൽപന്നങ്ങൾ, വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ അയക്കുന്നവർക്കും ഗംഗാ എക്സ്പ്രസ് വേയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗംഗ എക്സ്പ്രസ് വേ
യുപിയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയായി ഗംഗ എക്സ്പ്രസ് വേ മാറും. 594 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാതയിൽ നിർമിക്കുന്ന ഗംഗ എക്സ്പ്രസ്‌വേ 36,200 കോടിയിലധികം രൂപ ചെലവിൽ നിർമിക്കും. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന എക്സ്പ്രസ്‌വേ പ്രയാഗ്രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും.
മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബുദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളെ കൂടുതൽ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയായി ഇത് മാറും.
Comments