'യുപി+യോഗി=ബഹുത് ഹേ ഉപയോഗി', ഉത്തർപ്രദേശിലെ ജനങ്ങൾക്ക് പുതിയ വികസനമന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘യുപി+യോഗി=ബഹുത് ഹേ ഉപയോഗി’, ഉത്തർപ്രദേശിലെ ജനങ്ങൾക്ക് പുതിയ വികസനമന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 04:56 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ അവതരിപ്പിച്ച ഫോർമുല ജനങ്ങളുടെ കൈയ്യടി നേടി. ‘യുപി+യോഗി = ബഹുത് ഹേ ഉപയോഗി’ എന്നായിരുന്നു പ്രധാനമന്തി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വികസനമന്ത്രം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാർഗനിർദേശപ്രകാരം കഴിഞ്ഞ 4.5 വർഷമായി വലിയ പരിഷ്‌കരണത്തിലൂടെ കടന്നുപോയി എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ, ക്രമസമാധാന നിലനിലനിർത്തൽ, എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ വികസനം എന്നിവ യോഗിയുടെ ഭരണകാലത്ത് യുപിയിൽ യാഥാർഥ്യമായി. ഉത്തർപ്രദേശ് ഏറ്റവും ആധുനിക സംസ്ഥാനമായി തിരിച്ചറിയപ്പെടുന്ന ദിവസം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ എക്സ്പ്രസ്‌വേയായ ഗംഗ എക്സ്പ്രസ് വേയുടെ പ്രവൃത്തി ഇന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സ്വപ്ന പദ്ധതിക്കായി 36,000 കോടിയിലധികം രൂപ ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ‘ഇരട്ട എഞ്ചിൻ’ സർക്കാർ കൂടുതൽ വികസനത്തിലേക്ക് സംസ്ഥാനത്തെ നയിക്കുകയണ്. പൂർവാഞ്ചൽ എക്സ്പ്രസ് വേ, ഡൽഹി-മീററ്റ് എക്സ്പ്രസ് വേ, കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളം, ചരക്ക് ഇടനാഴി എന്നീ വികസനപദ്ധതികൾ യാഥാർഥ്യമാകാൻ കഴിഞ്ഞു.

നമ്മുടെ സർക്കാർ ദരിദ്രർക്കായി രാവും പകലും പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് 30 ലക്ഷത്തിലധികം പാവപ്പെട്ട ആളുകൾക്ക് ഞങ്ങൾ വീടുകൾ നിർമ്മിച്ചു നൽകി. ടോയ്ലറ്റുകൾ, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾ, ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്ക് മുൻഗണന നൽകിയിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങൾ, റെയിൽവേ റൂട്ടുകൾ, എക്‌സ്പ്രസ് വേകൾ എന്നിവയുടെ നിർമാണം ഉത്തർപ്രദേശിലെ ജനങ്ങൾക്ക് അനുഗ്രഹമാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ വികസനം ജനങ്ങളുടെ സമയം ലാഭിക്കുക മാത്രമല്ല, അവരുടെ സൗകര്യം വർദ്ധിപ്പിക്കുകയും തുടർന്ന് വിഭവങ്ങളുടെ ശരിയായ വിനിയോഗം, ജനങ്ങളുടെ ശക്തി വർദ്ധിപ്പിക്കൽ, സംസ്ഥാനത്ത് എല്ലായിടത്തും സമൃദ്ധി എന്നിവയുണ്ടാകും.

ഗംഗാ എക്‌സ്പ്രസ് യാഥാർഥ്യമാകുന്നതിലൂടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ചരക്ക് കണ്ടെയ്നറുകൾ നേരിട്ട് വാരണാസിയിലെ ഡ്രൈ പോർട്ട് വഴി ഹാൽദിയ തുറമുഖത്തേക്ക് അയക്കാൻ കഴിയും. കൂടാതെ, കാർഷിക ഉൽപന്നങ്ങൾ, വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ അയക്കുന്നവർക്കും ഗംഗാ എക്സ്പ്രസ് വേയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗംഗ എക്സ്പ്രസ് വേ
യുപിയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയായി ഗംഗ എക്സ്പ്രസ് വേ മാറും. 594 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാതയിൽ നിർമിക്കുന്ന ഗംഗ എക്സ്പ്രസ്‌വേ 36,200 കോടിയിലധികം രൂപ ചെലവിൽ നിർമിക്കും. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന എക്സ്പ്രസ്‌വേ പ്രയാഗ്രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും.

മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബുദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളെ കൂടുതൽ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയായി ഇത് മാറും.

 

Tags: UTTARPRADESHdouble engine governmentup+yogi=bahut hai upayogi
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies