തിരുവനന്തപുരം: ബിന്ദു അമ്മിണി ഓട്ടോ ഇടിച്ച് ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ രാത്രി ഒൻപത് മണിയോടെ പൊയിൽക്കാവ് ബസാറിലെ ടെക്സ്റ്റൈൽ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് വണ്ടി ഇടിച്ചത്.
തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലേക്ക് വരുന്ന വഴി മനഃപൂർവ്വം വണ്ടി ഇടിച്ചതാണെന്നാണ് ബിന്ദു അമ്മിണി പറയുന്നത്. മേൽചുണ്ടിനും കീഴ്ച്ചുണ്ടിനും സ്റ്റിച്ചുണ്ട്.
ഇടിച്ച ഓട്ടോ നിർത്താതെ പോയെന്നും ബിന്ദു പറയുന്നുണ്ട്. കൊയിലാണ്ടി സിഐയെ വിളിച്ച് ബിന്ദു അമ്മിണി തന്നെയാണ് പരാതി അറിയിക്കുന്നത്. സംഘികൾ ഓട്ടോ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചത്.
Comments