പാലക്കാട് : വലിയങ്ങാടിയിൽ തീ പിടിത്തം. പച്ചക്കറി ചന്തയ്‌ക്ക് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
അതുവഴിപോയ യാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് ആണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
കടയിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. മറ്റ് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
















Comments