പാലക്കാട്: മണ്ണാർക്കാട് പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു. പതിനാറുകാരിയായ അഖിനയാണ് ആത്മഹത്യ ചെയ്തത്. ചേറുംകുളം താഴത്തു വീട്ടിൽ മണികണ്ഠന്റെ മകളാണ് മരിച്ച അഖിന.
ഇന്നലെ ഉച്ചയോടെയാണ് അഖിന വീടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സംഭവം കണ്ടത്തിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ഇന്ന് രാവിലെ അഖിനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Comments