കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ(പഴയ ഫേസ്ബുക്ക്) തെരഞ്ഞെടുത്ത് സർവേ. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാൻസ് വർഷം തോറും നടത്തുന്ന സർവേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുത്തത്.
ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്തെ മോശം കമ്പനി. അലിബാബയേക്കാൾ 50 ശതമാനം കൂടുതൽ വോട്ടുകളാണ് മെറ്റയ്‌ക്ക് ലഭിച്ചത്.
യാഹൂ ഫിനാൻസ് സർവേ മങ്കി എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഡിസംബർ 4 മുതൽ ഡിസംബർ 5 വരെ നടത്തിയ സർവേയിൽ 1,541 പേരാണ് പങ്കെടുത്തത്.
നിരവധി കാരണങ്ങൾ കാണിച്ചാണ് മെറ്റയെ ആളുകൾ മോശം കമ്പനിയായി തെരഞ്ഞെടുത്തത്. സെൻസർഷിപ്പുമായി ബന്ധപ്പെട്ട് കമ്പനിക്കുളള ധാരണ,കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിൽ ഇഷ്ടമുള്ള എന്തും പറയാൻ കഴിയണമെന്നും അഭിപ്രായ സ്വാതന്ത്ര്യ പോലീസിങ് ശരിയല്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തിതിന് കാരണം മെറ്റയാണെന്നും സർവേയിൽ പങ്കെടുത്ത ആളുകൾ ചൂണ്ടിക്കാട്ടി.
അതേ സമയം മെക്രോസോഫ്റ്റ് മികച്ച കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടു.രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം എന്ന നാഴികക്കല്ലിൽ എത്തിയതും ഓഹരിവിലയിൽ 53% ഉയർച്ച കൈവരിച്ചതും മെക്രോസോഫ്റ്റിന് മികച്ച കമ്പനിയെന്ന പദവി നേടികൊടുത്തു.
















Comments