തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ജീപ്പിന്റെ ലേലം സംബന്ധിച്ച വിവാദങ്ങൾക്ക് അവസാനമായി.ഥാർ ഇനി അമൽ മുഹമ്മദലിക്ക് സവന്തം.ക്ഷേത്ര ഭരണ സമിതി ലേലത്തിന് അംഗീകാരം നൽകി. ഇന്ന് ചേർന്ന യോഗത്തിലാണ് ലേലത്തിന് അംഗീകാരം ലഭിച്ചത്.
ഈ മാസം പതിനെട്ടിനു നടന്ന ലേലം വിവാദമായിരുന്നു. പ്രതീക്ഷിച്ച തുക ലേലത്തിൽ ലഭിച്ചില്ലെന്ന ചെയർമാന്റെ പ്രതികരണം ആണ് വിവാദമായത് . ലേലത്തിനു ഭരണ സമിതി അംഗീകാരം നൽകിയിട്ടില്ലെന്നും, താത്കാലികമായാണ് ലേലം ഉറപ്പിച്ചത് എന്നും ചെയർമാൻ വ്യക്തമാക്കുകയും ചെയ്തു.തുടർന്നാണ് ലേലം വിവാദമാവുകയും ക്ഷേത്ര ഭരണ സമിതി യോഗം വിളിച്ചു ചേർത്തതും.
എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാഹനത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചത് 15 ലക്ഷമായിരുന്നു ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയാണ് അമൽ മുഹമ്മദ് അലി.
















Comments