ന്യൂഡൽഹി: ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിയമ മന്ത്രാലയത്തിനും കത്തയച്ചു. കൗൺസിലിന്റെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ച് പ്രമേയവും പാസ്സാക്കി. കർണ്ണാടകത്തിൽ നിന്നുള്ള പ്രതിനിധി വൈആർ സദാശിവ റെഡ്ഡിയാണ് പ്രമേയം അവതരിപ്പിച്ചത്.
കേരളത്തിൽ നിന്നുള്ള പ്രതിനിധി ഒഴികെയുള്ള അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. സംസ്ഥാന സർക്കാറിന്റെ അറ്റോർണിയും ബാർ കൗൺസിൽ അംഗവുമായ എൻ മനോജ് കുമാർ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
കേരള ബാർ അസോസിയേഷന് പുറമെ മദ്ധ്യപ്രദേശ്, ജമ്മു-കശ്മിർ അസോസിയേഷനുകളും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രമേയം പാസ്സാക്കുകയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















Comments