'നാല് പെൺമക്കളുള്ള അച്ഛനാണ് ഞാൻ, എന്റെ സഹോദരനാണ് കൊല്ലപ്പെട്ടത്: ഞാനും സുരക്ഷിതനല്ല'; രഞ്ജിത്തിന്റെ കുടുംബത്തെ സന്ദർശിച്ച് കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാല് പെൺമക്കളുള്ള അച്ഛനാണ് ഞാൻ, എന്റെ സഹോദരനാണ് കൊല്ലപ്പെട്ടത്: ഞാനും സുരക്ഷിതനല്ല’; രഞ്ജിത്തിന്റെ കുടുംബത്തെ സന്ദർശിച്ച് കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 11:52 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് നടൻ കൃഷ്ണ കുമാർ. രഞ്ജിത്തിന്റെ കുടുബത്തിനോടൊപ്പമുണ്ടാകുമെന്ന് വാക്ക് കൊടുത്ത ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. സംഘപരിവാറിന്റെ മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചു കളഞ്ഞിരിക്കുന്നുവെന്ന് വീട് സന്ദർശിച്ച ശേഷം കൃഷ്ണകുമാർ കുറിച്ചു.

വിധിയുടേയോ അതോ ചില കൊലപാതകികളുടേയോ പ്രഹരത്തിൽ തകർന്നടിഞ്ഞു പോകാമായിരുന്ന രഞ്ജിത്തിന്റെ കുടുംബം തിരിച്ചുവരുന്നത് തനിക്ക് കാണാൻ സാധിച്ചു. നാല് പെൺമക്കളുള്ള ഒരച്ഛനാണ് താൻ. രഞ്ജിത്തിനെ പോലെ ഭാര്യയുടേയും അമ്മയുടേയും സ്‌നേഹവും കരുതലും അനുഭവിച്ചുപോന്ന ഒരാൾ. കൊല്ലപ്പെട്ടത് തന്റെ സഹോദരനാണെന്നും അദ്ദേഹത്തിന് ഇന്നിത് വരാമെങ്കിൽ താനും സുരക്ഷിതനല്ലെന്ന് കൃഷ്ണകുമാർ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മനസ്സിൽ അല്പമെങ്കിലും നന്മയവശേഷിക്കുന്ന എല്ലാ മലയാളികളേയും തീരാത്ത വേദനയിലാഴ്‌ത്തി ഇവിടം വിട്ടുപോകേണ്ടി വന്ന പ്രിയ സഹോദരൻ അഡ്വ: ശ്രീ രഞ്ജിത്തിന്റെ കുടുംബത്തെ ഇന്ന് രാവിലെ ആലപ്പുഴ വെള്ളക്കിണർ ജംഗ്‌ഷനടുത്തുള്ള കുന്നും പുറത്തു വീട്ടിൽ ചെന്നുകണ്ടു. അപ്രതീക്ഷിതമായ വിധിയുടെ (അതോ ചില കൊലപാതകികളുടെയോ? കാലം കണക്കുപറയട്ടെ) പ്രഹരത്തിൽ തകർന്നടിഞ്ഞുപോകാമായിരുന്ന ഒരമ്മയും ഭാര്യയും രണ്ടു പെൺമക്കളും പക്ഷെ അസാധാരണമായ മനക്കരുത്തോടെയും സമചിത്തതയോടെയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് എനിക്ക് കാണാൻ സാധിച്ചു.

നമ്മുടെ, സംഘപരിവാരത്തിന്റെ, മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചുകളഞ്ഞിരിക്കുന്നു. പകരംവെക്കാനാവാത്തതാണ് നഷ്ടപ്പെട്ടതെന്നറിയാഞ്ഞിട്ടല്ല, പക്ഷെ കുറച്ചു മണിക്കൂറുകൾ അവിടെ ചിലവിട്ടതിനു ശേഷം ഇറങ്ങാൻ തുടങ്ങുമ്പോൾ ഒന്നേ ഉറപ്പു കൊടുത്തുള്ളൂ. കൂടെയുണ്ടാകും. കൂടെയുണ്ട്‌.

നാല് പെണ്മക്കളുള്ള ഒരച്ഛനാണ്‌ ഞാൻ. ഭാര്യയുടെയും അമ്മയുടേയുമൊക്കെ സ്നേഹവും കരുതലും എന്നും അനുഭവിച്ചുപോന്ന ഒരാളും. കനം വെച്ച മനസ്സുമായി തിരിച്ചു യാത്ര പുറപ്പെടുമ്പോൾ മനസ്സിലുണ്ടായിരുന്നത് രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം. കൊല്ലപ്പെട്ടത് എന്റെ സഹോദരൻ തന്നെ. ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ, ഞാനും സുരക്ഷിതനല്ല തന്നെ.ഇപ്പോൾ ഞാനീ പോസ്റ്റെഴുതുമ്പോൾ, കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ, ഇതുവായിക്കുന്ന സുഹൃത്തേ, നിങ്ങളും സുരക്ഷിതനല്ല തന്നെ.

ഫേസ്ബുക്ക് പോസ്റ്റ്

Tags: RSSSDPIkrishnakumarrenjith srinivasan
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies