തായ്‌പേയ്: ചൈനയുടെ നിരന്തരമായ വ്യോമാക്രമണ ഭീഷണിയെ നേരിടാൻ അറ്റകൈ പ്രയോഗത്തിന് തായ് വാൻ. അമേരിക്കൻ ഡ്രോണുകളാണ് തായ്വാൻ ആകാശ പ്രതിരോധ ത്തിനായി അണിനിരത്തുന്നത്. കഴിഞ്ഞ ദിവസം നാല് ചൈനീസ് ജറ്റുകൾ പലതവണ അതിർത്തി ലംഘിച്ചതിന് പിന്നാലെയാണ് തായ്‌വാൻ നീക്കം.
വാഷിംഗ്ടണുമായി പ്രതിരോധ രംഗത്ത് കൂടിക്കാഴ്ച നടന്നു. പലാദിൻ സ്വയംനിയന്ത്രിത ഹോയിറ്റ്‌സറുകളും എം2 ടാങ്കുകളും എഫ്-16 വിമാനങ്ങളും എം142 മിസൈൽ സംവിധാനവും കൈമാറാനുള്ള ധാരണയായി. ഇതിനൊപ്പമാണ് അതിർത്തി നിരീക്ഷണത്തിനും അടിയ ന്തിരമായ പ്രത്യാക്രമണങ്ങൾക്കുമായി ഡ്രോൺ ഉപയോഗിക്കുകയെന്നും തായ്‌വാൻ പ്രതിരോധ മന്ത്രി ചിയു കോ ചെംഗ് പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ 50 ലേറെ വിമാനങ്ങളാണ് ചൈന തായ്‌വാൻ വ്യോമാ തിർത്തിക്കു മുകളിലൂടെ പറത്തിയത്. സ്വതന്ത്രമായി നിലനിൽക്കാനുള്ള തായ്‌വാന്റെ ശ്രമങ്ങളെ എങ്ങിനേയും തകർക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെ പസഫിക്കിൽ അമേരിക്ക നിലയുറപ്പിച്ചതോടെ തായ് വാനെതിരെ ചൈന പ്രകോപനം ശക്തമാക്കുകയാണ്. നാവികസേനകളെ അണിനിരത്തിയാണ് അമേിരിക്കയുടെ പ്രതിരോധം. ഇതിനെതിരെ കടലിൽ മൈനുകൾ വിതറിയാണ് തായ്‌വാൻ കടലിടുക്കിലേക്ക് കഴിഞ്ഞ മാസം ചൈന കടന്നുകയറിയത്.
Comments