ന്യൂഡൽഹി: മൊബൈൽ ഫോണുകൾ സൂക്ഷിക്കുകയും ജീൻസ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രിയങ്ക വാന്ദ്രയാണ് തന്നോട് പറഞ്ഞതെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരെ മാത്രമെ പ്രധാനമന്ത്രി സ്വാധീനിക്കുകയുള്ളൂ. അതിനാൽ ചെറുപ്പക്കാരെ സ്വാധീനിക്കാൻ കോൺഗ്രസ് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭോപ്പാലിലെ തുളസി നഗറിൽ കോൺഗ്രസ് നേതാക്കളോട് സംവദിക്കുന്നതിനിടെയാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. ഈ വിഷയം ചർച്ച ചെയ്യണമെന്ന് പ്രയിങ്ക തന്നോട് പറഞ്ഞിരുന്നു. കാരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ഇത്തരത്തിലുള്ള പെൺകുട്ടികളാണ്. അവരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. യുവാക്കളെ ഒപ്പം കൂട്ടണമെന്ന് കോൺഗ്രസിന്റെ യുവ സംഘടനകളോട് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.
അതേസമയം ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയെ എതിർത്ത് ഒരുവിഭാഗം ആളുകൾ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരാമർശം അടിസ്ഥാന രഹിതമാണെന്നാണ് ഉയരുന്ന വിമർശനം. യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ മോദി സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനമടക്കം യുവാക്കൾക്ക് ആവശ്യമായ നിയമനിർമ്മാണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിലെ എല്ലാ യുവാക്കളും മോദിയോടൊപ്പമാണെന്നാണ് ഇവർ പറയുന്നത്.
Comments