കോഴിക്കോട്:തെങ്ങ് കല്‍പവൃക്ഷമാകുന്നത്അതിന്റ സാധ്യതയിലാണ്.തേങ്ങ,ഇലനീര്‍,പൂക്കുല,ഓല,മടല്‍,ചികരി,ചിരട്ട എന്നുതുടങ്ങി മാറ്റിനിര്‍ത്താനാവാത്തതാണ് തെങ്ങിന്റെ സാധ്യത.കരിയായി ഉപയോഗിച്ചിരുന്ന ചിരട്ടയ്‌ക്ക് അനന്തസാധ്യതകണ്ടെത്തുകയാണ് കോഴിക്കോട് പയമ്പ്ര സ്വദേശി സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായ കിഴക്കാളില്‍ വിനോദ്.
ചിരട്ടകൊണ്ട് അതിമനോഹര ശില്‍പ്പങ്ങള്‍ തീര്‍ക്കുകയാണ് വിനോദ്.കൊറോണയ്‌ക്ക് എതിരെ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് ചിരട്ടയില്‍ കലകൊണ്ട് ആദരം തീര്‍ക്കുകയാണ് വിനോദ്. കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കൊറോണയും അതിനെ തടയുന്ന ആരോഗ്യപ്രവര്‍ത്തകരെയും പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ് കൊറോണശില്‍പം.
കണ്ണാടിയിലാണ് ചിരട്ടയില്‍ ചിത്രം ആലേഖനം ചെയ്തത്.കണ്ണാടി കാണുന്നവര്‍ക്ക് കൊറോണയുടെ ഓര്‍മയുണര്‍ത്തി ജാഗ്രത ഒരുക്കുന്നുമുണ്ട് ഈ ശില്‍പം.കോഴിക്കോട് കലക്ടറേറ്റില്‍ ലേലത്തിനു വച്ച ശില്‍പം വിറ്റുകിട്ടിയ പണം സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
ഇതു കൂടാതെ ചിരട്ടയില്‍ തീര്‍ത്ത ടീപ്പോയ്,സ്വാമി വിവേകാനന്ദന്‍,മഹാത്മഗാന്ധി,സ്വതന്ത്രഭാരതം,മുള്ളന്‍ പന്നി,ആമ,സ്റ്റാച്യൂ ഓഫ് സഡാക്കോ തുടങ്ങി മുന്നൂറോളം ശില്‍പ്പങ്ങള്‍ ഈ കരങ്ങളില്‍ കലയുടെ ചാരുത തീര്‍ത്തു.ചിരട്ട കൂടാതെ മുള,കൊതുമ്പ്,മരത്തടി,മരവേരുകള്‍,ടെറാക്കോട്ട എന്നിവയിലും ശില്‍പ്പങ്ങള്‍ തീര്‍ത്തു.
Comments