ഭോപ്പാൽ : മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്ന സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത് 45 കാരൻ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലവ് കുഷ് പട്ടേൽ എന്നയാളാണ് ഒപ്പം താമസിച്ചിരുന്ന 35 കാരിയായ സോനുവിന്റെ മൂക്ക് ചെത്തിയെടുത്തത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഒരുമിച്ചാണ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. മദ്യം വാങ്ങാൻ വേണ്ടി സോനുവിനോട് ഇയാൾ 400 രൂപ ചോദിച്ചു. എന്നാൽ സോനു പണം നൽകാൻ തയ്യാറായില്ല. തുടർന്നാണ് പട്ടേൽ സോനുവിന്റെ മൂക്ക് ചെത്തിയെടുത്തത്.
സോനുവിന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments