തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആൺകുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. അയൽവാസികളും ബന്ധുക്കളുമാണ് ഈ കുട്ടികൾ. കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് പേര് ബന്ധുക്കളും ഒരാള്‍ അയല്‍വാസിയുമാണ്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് കുടുക്ക പൊട്ടിച്ച് 4000 രൂപ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇവരിലൊരാള്‍ നേരത്തേയും സമാനമായ രീതിയില്‍ വീട്ടില്‍ നിന്ന് പോയിട്ടുണ്ട്. പിന്നീട് ഈ കുട്ടി തിരിച്ചെത്തിയിരുന്നു. അതേസമയം ഇവരെ കണ്ടെത്തിയതായി പോലീസ് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Comments