കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണിയിൽ മുസ്ലീം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണം. ജിഫ്രി തങ്ങളുമായി പാർട്ടിക്ക് അടുത്ത ബന്ധമാണുള്ളത്. സമസ്തയേയും ലീഗിനേയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് സമ്മേളനം വിജയിച്ചത് കൊണ്ടാണ് മുസ്ലീം ലീഗിനെതിരെ സിപിഎം നിരന്തരം വിമർശനങ്ങൾ ഉയർത്തുന്നത്. വഖഫിൽ ലീഗ് പറഞ്ഞത് ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിൽവർ ലൈൻ സംബന്ധിച്ച് ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിനാണ് സിൽവർ ലൈനിൽ കാഴ്ചപ്പാടില്ലാത്തത്. കെ.റെയിലിൽ അടുത്ത ഘട്ടം സമരത്തിലേക്ക് യുഡിഎഫ് കടക്കുകയാണ്. രണ്ടാം ഘട്ട സമരം പ്രതിപക്ഷ നേതാവുമായി ആലോചിച്ച് തീരുമാനിക്കും. യുഡിഎഫിൽ ഈ കാര്യത്തിൽ അവ്യക്തതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















Comments